ഡബ്ലിൻ: അയർലന്റിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കള്ളപ്പണം വെളുപ്പിക്കൽ സംഘം. വിസയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കള്ളപ്പണ സംഘം വിദ്യാർത്ഥികളിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം. സ്നാപ് ചാറ്റ് ഉൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളാണ് വിദ്യാർത്ഥികളുമായി അടുക്കാൻ ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നത്.
വിദ്യാർത്ഥികളിൽ നിന്നും രേഖകൾ ഇല്ലാതെ പണം വാങ്ങി വെളുപ്പിക്കാൻ ഉപയോഗിക്കുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ സംഘങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
ഒരിക്കലും ആവശ്യങ്ങൾക്കുള്ള പണം നേരിട്ട് കയ്യിൽ നൽകാതിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അക്കൗണ്ടുകളിലൂടെ മാത്രം പണമിടപാട് നടത്തുക. സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണമയക്കുന്നത് ഒഴിവാക്കണമെന്നും പണമിടപാടുകൾ സംബന്ധിച്ച രേഖകൾ കൈപ്പറ്റണമെന്നും പോലീസ് അറിയിച്ചു.

