ഡബ്ലിൻ: മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ അയർലൻഡിലെത്തുന്നു. കേരള ഹൗസ് കാർണിവലിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഐറിഷ് മലയാളി ക്ലബ്ബ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂൺ 20 ന് ആണ് നടക്കുക.
നിരവധി പരിപാടികൾ കാർണിവലിന്റെ ഭാഗമായി നടക്കും. കുട്ടികളുടെയും മുതിർന്നവരുടെ കലാപരിപാടികൾ, വിദോന പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കേരളത്തിന്റെ തനതായ രുചി വിഭവങ്ങൾ പകരുന്നതിനായി ഫുഡ് സ്റ്റാളുകളും ഒരുക്കും.
Discussion about this post

