ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ ഒരു മരണം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. വ്യാഴാഴ്ച കാപ്പോക്സ്ഗ്രീൻ ആയിരുന്നു അപകടം ഉണ്ടായത്.
കാർ അപകടത്തിൽപ്പെട്ടാണ് 80 കാരന് ജീവൻ നഷ്ടമായത്. സാരമായി പരിക്കേറ്റ 80 കാരനെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

