ലിമെറിക്ക്: ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റിൽ. ഓഗസ്റ്റ് 14,15,16 തിയതികളിലാണ് പരിപാടി നടക്കുക. കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
രാവിലെ 9 മണിയ്ക്കാണ് പരിപാടിയ്ക്ക് തുടക്കമാകുക. വൈകീട്ട് അഞ്ച് മണിവരെ തുടരും. ലിമെറിക്ക് പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയമാണ് വേദി. ടീം ഷെകൈയ്നയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കായി പ്രത്യേകം ധ്യാനങ്ങൾ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണം ഉണ്ട്. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഭക്ഷണവും ഓർഡർ നൽകി കഴിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
Discussion about this post

