കിൽഡെയർ: കിൽഡെയറിലെ സെൽബ്രിഡ്ജിലുള്ള സെന്റ് പാട്രിക്സ് നാഷണൽ സ്കൂൾ വീണ്ടും തുറക്കും. സ്കൂൾ കെട്ടിടം സുരക്ഷിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് സ്കൂൾ വീണ്ടും തുറക്കാൻ വഴിയൊരുങ്ങിയത്. തിങ്കളാഴ്ച മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം സ്കൂളിൽ രക്ഷിതാക്കളുടെ യോഗം ചേർന്നിരുന്നു. ഈ വേളയിൽ ബോർഡ് ചെയർമാനാണ് ഈ വാർത്ത പങ്കുവച്ചത്. നിലവിൽ സ്കൂളിന്റെ മേൽക്കൂരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈസ്റ്റർ, മിഡ്ടേം അവധിക്കാലത്ത് ഉൾപ്പെടെ ഇത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post

