ഡബ്ലിൻ: ഡബ്ലിനിൽ ഡാർട്ട് സർവീസ് സേവനങ്ങൾ പുന:സ്ഥാപിച്ചു. ഐറിഷ് റെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് കനോലിയ്ക്കും ഡൺ ലാവൊഹെയറിനും ഇടയിലാണ് ട്രെയിൻ സേവനങ്ങൾ തടസ്സപ്പെട്ടത്.
സോഷ്യൽ മീഡിയ വഴിയാണ് റെയിൽ ഐറാൻ ഇക്കാര്യം വ്യക്തമാക്കിയത്. കനോയിൽ നിന്നും ഡൺ ലാവൊഹെയറിലേക്കുള്ള റൂട്ടിൽ സാരമായ സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർവ്വീസുകൾ തടസ്സപ്പെട്ടത്. ഇന്നലെ മുതൽ ഇന്ന് രാവിലെ വരെ ഈ നില തുടർന്നിരുന്നു.
Discussion about this post

