കോർക്ക്: കാന്റർക്ക് ആസ്ഥാനമായുള്ള പ്ലാന്റിന്റെ ഉത്പാദനം നിർത്തിവച്ച് നോർത്ത് കോർക്ക് ക്രീമറീസ്. ഇതോടെ നൂറിലധികം പേരുടെ തൊഴിൽ അനിശ്ചിതത്വത്തിലായി. മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച നിയമ പ്രശ്നമാണ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമായത്.
മലിനജലം പുറന്തള്ളുന്നതിനുള്ള ലൈസൻസ് മൂന്ന് മാസത്തിനിടെ രണ്ടാം തവണയും പരിസ്ഥിതി സംരക്ഷണ ഏജൻസി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് കമ്പനി മാനേജ്മെന്റിന്റെ വെളിപ്പെടുത്തൽ. പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിൽ പിരിച്ചുവിടുമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.
Discussion about this post

