ഡബ്ലിൻ: ഗൾഫ് മേഖലകളിലുള്ള കാൽ ലക്ഷത്തോളം ഐറിഷ് പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്തതായി വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റി. ഡെയ്ലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മക്കെന്റി ഇക്കാര്യം വ്യക്തമാക്കിയത്. 24,400 ഐറിഷ് പൗരന്മാരാണ് എംബസിയിൽ രജിസ്റ്റർ ചെയ്തതെന്നും വരും ദിവസങ്ങളിൽ എണ്ണം വർധിക്കുമെന്നും മക്കെന്റി പറഞ്ഞു.
ദുബായിലുള്ള 80 ശതമാനം ആളുകളും ഡബ്ലിനിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ സർവ്വീസ് നടത്തിയ വിമാനത്തിൽ ഉണ്ടെന്നാണ് സൂചന. ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കാനായി സർക്കാർ ഏർപ്പെടുത്തിയ ചാർട്ടർ വിമാനം ഇന്ന് ഒമാനിലേക്ക് തിരിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദുബായിൽ നിന്നുള്ള 500 ഓളം പേർ അയർലൻഡിൽ തിരികെയെത്തിയിട്ടുണ്ട്.
Discussion about this post

