മയോ: അയർലൻഡിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഡൊണഗൽ, ഗാൽവേ, മയോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്.
ഇന്ന് വൈകീട്ട് ആറ് മണി മുതലാണ് കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. നാളെ രാവിലെ 5 മണിവരെ ഇത് തുടരും. ശക്തമായ തെക്ക്- പടിഞ്ഞാറൻ കാറ്റാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. തീരമേഖലകളിൽ കാറ്റ് ശക്തമാകും. ശക്തമായ കാറ്റ് വാഹന യാത്രികർക്ക് തടസ്സം സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

