ന്യൂഡൽഹി ; തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുന്നതിനായി നെഹ്രു കുടുംബത്തിനും, ഉന്നത കോൺഗ്രസ് നേതാക്കൾക്കും കോടികൾ നൽകിയതായി ഹരിയാനയിലെ മഹിളാ കോൺഗ്രസ് നേതാവ് . കെ സുരേഷ്, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്ക് കോടികൾ നൽകിയതായാണ് ഹരിയാനയിലെ മഹിളാ കോൺഗ്രസ് നേതാവ് പറയുന്നത് . അവരുടെ പേഴ്സണൽ അസിസ്റ്റന്റ്മാർ വഴിയാണ് തന്റെ ഭർത്താവ് ഗൗരവ് കുമാർ പണം നൽകിയതെന്നും മഹിളാ കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി.
“ഞങ്ങൾ കോടിക്കണക്കിന് രൂപ നൽകി . അവർ ഞങ്ങൾക്ക് തെറ്റായ പ്രതീക്ഷകൾ നൽകി. ഹൈക്കമാൻഡ് ഞങ്ങളെ വഞ്ചിക്കുന്നു… അവർ ഞങ്ങളിൽ നിന്ന് പണം വാങ്ങുന്നു, പക്ഷേ ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.എല്ലാവരുടെയും ആവശ്യങ്ങൾ ഞങ്ങൾ നിറവേറ്റി, പക്ഷേ വിധാൻസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ടിക്കറ്റ് നൽകുമെന്ന് ഞങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ല :“ എന്നും അവർ ആരോപിച്ചു.
“ഞാൻ ദളിത് സമുദായത്തിൽ നിന്നുള്ളയാളാണ്, ഞാൻ ഒരു രക്തസാക്ഷിയുടെ മകളാണ്, എന്റെ കുടുംബം 56 വർഷമായി കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിട്ടും അവർ ചതിച്ചു. “ എന്നും അവർ പറയുന്നു. വെളിപ്പെടുത്തലിന് പിന്നാലെ അവർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു.
“ പണം വാങ്ങിയെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഇതുവരെ മൂന്നോ നാലോ നേതാക്കളുടെ പേരുകൾ മാത്രമേ ഞാൻ പരാമർശിച്ചിട്ടുള്ളൂ, പക്ഷേ ഇനിയും നിരവധി പേരുണ്ട്…”എന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. “ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നു. നിങ്ങളുടെ സ്വന്തം വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്നും നിങ്ങളുടെ മുതിർന്ന നേതാക്കൾ എന്താണ് ചെയ്യുന്നതെന്നും ഞാൻ കാണിച്ചുതരാം.” എന്നും ഗൗരവ് കുമാർ പറഞ്ഞു.

