ഡബ്ലിൻ: ആൻ പോസ്റ്റിൽ പരിപൂർണ്ണ വിശ്വാസം ഉണ്ടെന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആൻ പോസ്റ്റിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ സിഇഒ രംഗത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആൻ പോസ്റ്റ് സാമ്പത്തിക നഷ്ടത്തിലാണെന്ന വാർത്തകളോട് സിഇഒ നടത്തിയ പ്രതികരണവും അദ്ദേഹത്തിന്റെ അരിശവുമെല്ലാം തനിക്ക് മനസിലാകും. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വലിയ സാമ്പത്തിക നേട്ടം കൈവരിക്കാൻ ആൻ പോസ്റ്റിന് കഴിഞ്ഞു. ആൻപോസ്റ്റ് മികച്ച കമ്പനിയാണെന്നും മക്റെഡ്മണ്ടിന് കീഴിൽ മികച്ച പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

