ഡബ്ലിൻ: ജിഎഎ പലസ്തീൻ താരങ്ങളുടെ അയർലന്റ് പര്യടനം റദ്ദാക്കി. താരങ്ങൾക്ക് അധികൃതർ വിസ നിഷേധിച്ചതിനെ തുടർന്നാണ് സന്ദർശനം റദ്ദാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ജിഎഎ പലസ്തീൻ സംഘം സ്ഥിരീകരിച്ചു.
33 കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള സംഘമാണ് അയർലന്റിലേക്ക് വരാനിരുന്നത്. നാളെയായിരുന്നു ഇവർ രാജ്യത്ത് എത്താനിരുന്നത്. എന്നാൽ വിസ ലഭിക്കാത്തതിനെ തുടർന്ന് ഇവർ സന്ദർശനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
വളരെ ദു:ഖത്തോടെയാണ് അയർലന്റ് പര്യടനം റദ്ദാക്കുന്നത് എന്ന് ജിഎഎ പലസ്തീൻ എക്സിക്യൂട്ടീവ് പറഞ്ഞു. അധികൃതരിൽ നിന്നും ഉണ്ടായ പ്രശ്നങ്ങളാണ് ഈ ബുദ്ധിമുട്ടേറിയ തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചതെന്നും എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.
Discussion about this post

