ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. രണ്ട് പേർ പോലീസ് പിടിയിലായി. ഇവരുടെ പക്കൽ നിന്നും 7,15,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 20 വയസ്സുള്ള സ്ത്രീയെയും പുരുഷനെയും ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
സിറ്റിവെസ്റ്റ് മേഖലയിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ലഹരിയുമായി 20 കാരനായ യുവാവ് അതുവഴി സഞ്ചരിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് വാഹനത്തിൽ പരിശോധന നടത്തിയതോടെയാണ് ലഹരി പിടിച്ചെടുത്തത്. ഇതിന് പിന്നാലെ പോലീസ് ഇയാളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. ഇതിനിടെ 20 വയസ്സുള്ള യുവതി പിടിയിലാകുകയായിരുന്നു.
Discussion about this post

