ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ഇന്ന് ശക്തമായ ഇടിമിന്നലിന് സാദ്ധ്യത. ഇതേ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ 11 മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 8 മണിവരെ തുടരും.
ആൻഡ്രിം, അർമാഗ്, ഫെർമനാഗ്, ലണ്ടൻഡെറി, ടൈറോൺ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഈ കൗണ്ടികളിൽ ഇടിമിന്നലിന് പുറമേ ശക്തമായ മഴയും ലഭിക്കാം. മഴയെ തുടർന്ന് വാഹനയാത്രികർ ബുദ്ധിമുട്ട് നേരിടാമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഇടിമിന്നലിനെ തുടർന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു.
Discussion about this post

