ടെഹ്റാൻ : യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ നിയമിച്ചിരുന്നു. എന്നാലിപ്പോൾ യുഎസ് – ഇസ്രായേൽ ആക്രമണത്തിൽ മൊജ്തബ ഖമേനിക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ .
പരമോന്നത നേതാവായി ചുമതയേൽക്കാനിരിക്കെയാണ് അദ്ദേഹത്തിന് പരിക്കേറ്റത് . ഇറാനിയന്‍ സ്റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിച്ചിരിക്കുന്നത്.ഇറാന്റെ സ്റ്റേറ്റ് ടിവി അദ്ദേഹത്തെ “റമദാനിലെ ജാൻബാസ്” എന്നാണ് വിശേഷിപ്പിച്ചത് . ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത് .
ഫെബ്രുവരി 28 നാണ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ മൊജ്തബയുടെ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായും (IRGC) പരമോന്നത നേതാന്റെ ഓഫീസുമായും അടുത്ത ബന്ധമുള്ളയാളാണ് മൊജ്തബ. അതേസമയം മൊജ്തബ ഖമേനിയെ “ഇറാൻ ഭരണകൂടത്തിന്റെ ക്രൂരത തുടരുന്ന മറ്റൊരു സ്വേച്ഛാധിപതി” എന്നാണ് ഇസ്രായേൽ വിശേഷിപ്പിക്കുന്നത്

