ഡബ്ലിൻ: ഡബ്ലിൻ സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ ഇടവകയുടെ ചാപ്ലിൻ ചെറിയാൻ താഴമൺ അച്ചന് യാത്രയയപ്പ് നൽകും. ഓഗസ്റ്റ് 3 ന് ( ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 ന് ഡബ്ലിനിലെ റൗള പള്ളിയിൽവച്ചാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. അയർലന്റിലെ ദീർഘനാളായ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം.
ബെൽഫാസ്റ്റ്, കോർക്ക്, ഡബ്ലിൻ, ഗാൽവെ എന്നീ കൂട്ടായ്മകൾ ചേർന്നാണ് ചെറിയാൻ താഴമണ്ണിന് യാത്രയയ്പ്പ് നൽകുന്നത്. അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ അന്നേ ദിവസം വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും. ശേഷം പൊതുയോഗവും അഗാപ്പെയും നടത്തും. കത്തോലിക്കാ സഭ അയർലന്റ് കോ- ഓർഡിനേറ്റർ കൂടിയാണ് ഫാ. ചെറിയാൻ താഴമൺ.
Discussion about this post

