ഡബ്ലിൻ: ഡബ്ലിനിൽ മലയാളി അന്തരിച്ചു. പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ് കുമാറാണ് മരിച്ചത്. 54 വയസ്സായിരുന്നു. പ്രകാശ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഡബ്ലിൻ കാർപെന്റെഴ്സ് ടൗണിലാണ് പ്രകാശ് കുമാറും കുടുംബവും താമസിക്കുന്നത്
സ്ട്രോക്കിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു വർഷം മുൻപായിരുന്നു കുടുംബവുമൊത്ത് പ്രകാശ് കുമാർ അയർലന്റിൽ എത്തിയത്. ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം. ഷീബയാണ് ഭാര്യ. ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്സാണ് ഷീബ. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ.
Discussion about this post

