ഡബ്ലിൻ: സ്മാർട്ട് മീറ്റർ റീഡിംഗിൽ പിഴവ് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇഎസ്ബി നെറ്റ്വർക്ക്സ്. എത്രയും വേഗം പിഴവ് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിണ്ടുട്ടെന്ന് ഇഎസ്ബി നെറ്റ്വർക്ക്സ് വ്യക്തമാക്കി. മീറ്ററിലെ പിഴവിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾക്ക് വൈദ്യുതിബില്ലിൽ വലിയ വർധനവ് കാണിച്ചിരുന്നു.
ഒരു ദിവസം തന്നെ 5000 യൂറോയുടെ റീഡിംഗ് ആയിരുന്നു മീറ്ററിൽ കാണിച്ചിരുന്നത്. മാർച്ച് 6,7 തിയതികളിൽ ആയിരുന്നു വൈദ്യുതിബില്ലിൽ മാറ്റം ഉണ്ടായത്. ഉപഭോക്താക്കൾക്ക് ഉണ്ടായ ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും മാപ്പ് ചോദിക്കുന്നു. ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന് വാക്ക് തരുന്നുവെന്നും ഇസിബി വ്യക്തമാക്കി.
Discussion about this post

