ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം അടച്ചുപൂട്ടിയത് രണ്ട് ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ. അടുക്കളയിൽ എലിക്കാഷ്ടം ഉൾപ്പെടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ലെറ്റർകെന്നിയിലെ സ്പൈസ് ലാൻഡ്, മസാല ചൗക്ക് റെസ്റ്റോറന്റ് ആൻഡ് ടേക്ക് എവേ എന്നിവയാണ് അടച്ച് പൂട്ടിയത്. ഇരു ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് സുരക്ഷിതമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ അതോററ്റിയുടെ വിലയിരുത്തൽ. ഇതേ തുടർന്ന് അടച്ച്പൂട്ടുകയായിരുന്നു.
Discussion about this post

