ഡബ്ലിൻ: അയർലന്റിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി അധിക തുക കണ്ടെത്താൻ പുതിയ നിക്ഷേപ പദ്ധതിയ്ക്ക് രൂപം നൽകാൻ സർക്കാർ. ദേശീയ വികസന പദ്ധതി പരിഷ്കരിച്ചുകൊണ്ടാണ് സർക്കാർ ഇതിനായുള്ള നീക്കം നടത്തുന്നത്. പുതിയ നിക്ഷേപ പദ്ധതിവഴി അടിസ്ഥാന സൗകര്യവികസനത്തിനായി പ്രതിവർഷം 30 ബില്യൺ യൂറോ അധികമായി കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യം.
2026 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് ആണ് അധിക തുക സർക്കാർ കണ്ടെത്തുന്നത്. അഞ്ച് വർഷത്തിനിടെ പുതിയ പദ്ധതി വഴി 100 ബില്യൺ യൂറോയുടെ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
Discussion about this post

