ഡബ്ലിൻ: ഡബ്ലിനിലെ പലസ്തീൻ അനകൂല മാർച്ചിൽ പങ്കുകൊണ്ട് പതിനായിരങ്ങൾ. ഇന്നലെ നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ പ്രവർത്തകരും അഭയാർത്ഥി കേന്ദ്രങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പേരുമാണ് പങ്കെടുത്തത്. പലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ എന്ന പേരിലാണ് മാർച്ച് സംഘടിപ്പിച്ചത്.
അഭയാർത്ഥികളോടുള്ള ഐക്യദാർഢ്യം വ്യക്തമാക്കുന്ന ബാനറുകളും പോസ്റ്ററുകളും കൈകളിലേന്തിയായിരുന്നു അനുകൂലികൾ മാർച്ച് നടത്തിയത്. മെത്തഡിസ്റ്റ്, ചർച്ച് ഓഫ് സ്കോട്ട്ലൻഡ്, ബാപ്റ്റിസ്റ്റ് യൂണിയൻ, ക്രിസ്ത്യൻ എയ്ഡ്/സിഎഎഫ്ഒഡി, യുണൈറ്റഡ് റിഫോംഡ്, എപ്പിസ്കോപ്പൽ, ചർച്ച് മിഷൻ സൊസൈറ്റി, അയോണ കമ്മ്യൂണിറ്റി, പാക്സ് ക്രിസ്റ്റി എന്നീ എക്യുമിനിക്കൽ ചർച് വിഭാഗങ്ങളും റാലിയിൽ പങ്കെടുത്തു.
Discussion about this post

