ഡബ്ലിൻ: അയർലന്റിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് തടവ് ശിക്ഷ. രണ്ടര വർഷത്തെ തടവ് ശിക്ഷയാണ് യുവാവിന് വിധിച്ചിരിക്കുന്നത്. 26 കാരനായ അലക്സാണ്ടർ കീ ആണ് കേസിലെ പ്രതി. ലണ്ടൻ സ്വദേശിയാണ് ഇയാൾ.
തായ്ലന്റിൽ നിന്നുമാണ് ഇയാൾ അയർലന്റിലേക്ക് കഞ്ചാവ് കടത്തിയത്. കഴിഞ്ഞ വർഷം നവംബർ 21 ന് ആയിരുന്നു സംഭവം. ലഹരിയുമായി ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ യുവാവ് സുരക്ഷാ പരിശോധനകൾക്കിടെ പിടിയിലാകുകയായിരുന്നു.
50,000 യൂറോ വിലവരുന്ന കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. അയർലന്റിൽ എത്തിച്ച് ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. എന്നാൽ സ്വന്തം ഉപയോഗത്തിനായി എത്തിച്ചതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
Discussion about this post

