ഡബ്ലിൻ: അയർലന്റിൽ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ആഴ്ച 477 രോഗബാധിതരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. രോഗവ്യാപനം അതിവേഗത്തിലാകുന്നത് അധികൃതരിൽ വലിയ ആശങ്കയുളവാക്കുന്നുണ്ട്.
കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് ആളുകളിൽ പടർന്ന് പിടിക്കുന്നതെന്നാണ് ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് വ്യക്തമാക്കുന്നത്. ഇതാണ് രോഗവ്യാപന തോത് വർദ്ധിപ്പിച്ചത്. ഈ മാസം രണ്ടാം വാരം 302 കേസുകൾ ആയിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീടുള്ള ആഴ്ചയിൽ നൂറിലധികം പേർക്ക് രോഗം ബാധിച്ചു.
നിലവിലെ രാജ്യത്തെ സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.
Discussion about this post

