ഡെറി: ഡെറിയിലെ പഴയ സ്കൂൾ കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കെട്ടിടത്തിന് ആരോ ബോധപൂർവ്വം തീയിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിത അന്വേഷണത്തിനാണ് പോലീസ് തുടക്കമിട്ടിരിക്കുന്നത്.
ഡെറിയിലെ ഫോയിൽ കോളേജ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടവർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തീ അണച്ചെങ്കിലും പുക ഉയരുന്നത് തുടരുകയാണ്.
തീ അണച്ചതിന് പിന്നാലെ വിദഗ്ധസംഘം കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.

