ഡബ്ലിൻ: ഡബ്ലിനിൽ ആക്രമണത്തിൽ യുവാവിന് പരിക്ക്. ടാലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
40 വയസ്സുള്ള യുവാവിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ യുവാവിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുഖത്ത് പരിക്കേറ്റ് രക്തം വാർന്ന നിലയിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അദ്ദേഹത്തെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.
Discussion about this post

