ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ അതിശക്തമായ മഴയും ഇടിമിന്നലും പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് വ്യത്യസ്ത മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അതിശക്തമായ മഴ ലഭിച്ചതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇടിമിന്നൽ സാദ്ധ്യത കണക്കിലെടുത്ത് മൂന്ന് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 12 മണി മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ് രാത്രി എട്ട് മണിവരെ തുടരും. ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്.
മൂന്ന് കൗണ്ടികളിലാണ് മഴയെ തുടർന്ന് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. ആൻഡ്രിം, ഡൗൺ, അമാർഗ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടെ ഞായറാഴ്ച വൈകീട്ട് ആറ് മണി മുതൽ തിങ്കളാഴ്ച വൈകീട്ട് ആറ് മണിവരെയാണ് മുന്നറിയിപ്പ്.

