ലിമെറിക്ക്: കുട്ടികൾക്കായി അവധിക്കാല ഏകദിന ബൈബിൾ പഠനക്ലാസ് സംഘടിപ്പിച്ച് സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഒർത്തഡോക്സ് പള്ളി. പല്ലാസ്ഗ്രീൻ കമ്യൂണിറ്റി ഹാളിൽവച്ചായിരുന്നു പരിപാടി. നിരവധി കുട്ടികൾ പങ്കാളികളായ പരിപാടി ഇടവക വികാരി. ഫാ. പീറ്റർ വർഗീസ് ഉദ്ഘാടനം ചെയ്തു.
നൂറോളം കുട്ടികൾ ആയിരുന്നു ബൈബിൾ പഠന ക്ലാസിന്റെ ഭാഗമായത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് വേണ്ടിയായിരുന്നു ക്ലാസുകൾ. ബൈബിൾ റാലിയോടെയായിരുന്നു പഠന ക്യാംപ് സമാപിച്ചത്.
Discussion about this post

