ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ല.
റഹീനിലെ ഫാദർ റസ്സൽ റോഡിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി സ്ഫോടക വസ്തു വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മുൻഭാഗത്താണ് കാര്യമായ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയം വീടിന് മുൻപിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

