ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നീന്തുന്നതിനിടെ യുവാവ് കടലിൽ കുടുങ്ങി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബുണ്ടോറൻ ബീച്ചിൽ ആയിരുന്നു സംഭവം. ഐറിഷ് കോസ്റ്റ്ഗാർഡ് എത്തി ഇയാളെ രക്ഷിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബീച്ചിലെ ഡൈവിംഗ് ബോർഡ് ഏരിയയ്ക്ക് സമീപം ആയിരുന്നു സംഭവം. ഇവിടെ നീന്തുന്നതിനിടെ യുവാവ് അവശനിലയിൽ ആകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കോസ്റ്റ്ഗാർഡ് അംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ കരയിലേക്ക് കയറ്റി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
സ്ലിഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
Discussion about this post

