ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് മൈഗ്രെന്റ്സ് ഗ്രൂപ്പുകൾ. പാർലമെന്റിലേക്ക് മാർച്ച് നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മാർച്ച്.
വിവിധ ഗ്രൂപ്പുകൾ പ്രതിഷേധമാർച്ചിന്റെ ഭാഗമായി. അയർലന്റിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം പ്രതിഷേധത്തിൽ പങ്കുകൊണ്ടു. ക്രാന്തി അയർലന്റ് ആയിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്. ഇതിനിടെ കഴിഞ്ഞ ദിവസം നീതി വകുപ്പിന് മുൻപിൽ ഇന്ത്യൻ സമൂഹം നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു താലയിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ ആക്രമണം ഉണ്ടായത്. കൗമാരക്കാർ സംഘം ചേർന്ന് വംശീയ ആക്രമണം നടത്തുകയായിരുന്നു.
Discussion about this post

