ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 40 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്.
ഡബ്ലിൻ 1 ൽ സീൻ മക്ഡെർമോട്ട് സ്ട്രീറ്റിൽ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ 40 കാരൻ ബ്യൂമൗണ്ട് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിലെ താലയിൽ വച്ച് ഇന്ത്യക്കാരനായ യുവാവിനെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്.
Discussion about this post

