ഡബ്ലിൻ: ഡബ്ലിനിൽ പെട്ടികളിലാക്കി കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നര ലക്ഷം യൂറോ ആയിരുന്നു മൂന്നംഗ സംഘം കടത്താൻ ശ്രമിച്ചത്.
നഗരത്തിൽ ലഹരിക്കടത്തും കള്ളപ്പണക്കടത്തും തടയുന്നതിന്റെ ഭാഗമായി ഊർജ്ജിത പ്രവർത്തനങ്ങളാണ് പോലീസ് നടത്തുന്നത്. രാത്രികാല പരിശോധനകളും ശക്തമാണ്. ഇതിനിടെ വെള്ളിയാഴ്ച ഡ്രംകോന്ദ്രയിൽ വച്ചാണ് ഇവരെ പിടികൂടിയത്.
കാറിനുള്ളിൽ പണം നിറച്ച സ്യൂട്ട്കേസ് ഒളിപ്പിച്ച് കടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. എന്നാൽ വാഹന പരിശോധനയിൽ പോലീസ് ഇത് കണ്ടെത്തുകയായിരുന്നു. കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post

