ഡബ്ലിൻ: ആപ്പിൾഗ്രീൻ സർവ്വീസ് സ്റ്റേഷൻ മാനേജ്മെന്റിനെതിരെ കേസ് ഫയൽ ചെയ്ത് ക്രീസ്ലോഫ് ദുരന്തത്തിന്റെ ഇരകളുടെ കുടുംബം. ഉടമകൾക്കും, മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കുടുംബങ്ങൾ ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. 2022 ൽ ഇവിടെയുണ്ടായ പൊട്ടിത്തെറിയിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പെട്രോൾ പമ്പ് വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണ് ഉടമകൾ. ഇതിനിടെയാണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ കേസ് കൊടുത്തത്. സ്ഫോടനത്തിൽ തങ്ങൾക്കുണ്ടായ നഷ്ടം കമ്പനി പൂർണമായും നികത്തണം എന്നാണ് ഇവരുടെ ആവശ്യം. കേസ് ഈവർഷം തന്നെ കോടതി പരിഗണിച്ചേക്കും.
Discussion about this post

