ഡബ്ലിൻ: ഗാസയിലെ ജനങ്ങളെ പിന്തുണച്ച് അയർലന്റിൽ ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കാനുള്ള ആശയത്തെ അനുകൂലിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐക്യദാർഢ്യ ദിനം എന്നത് മികച്ച ആശയം ആണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് സംബന്ധിച്ച് സഹപ്രവർത്തകരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കുക എന്നത് യുക്തിസഹജവും മികച്ചതുമായ ആശയമാണ്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോട് സംസാരിക്കുന്നുണ്ട്. അയർലന്റിലെ ജനങ്ങൾ പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. മനുഷ്യാവകാശത്തിന് വേണ്ടിയാണ് നമ്മൾ നിലകൊള്ളേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്കിൾ കുഷിന്റെ കത്തിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

