ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേരാണ് പരേഡിൽ പങ്കെടുത്തത്. ഇവരെ കാണാനും അഭിവാദ്യം ചെയ്യാനും ആളുകൾ നഗര വീഥിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടി.
ബെൽഫാസ്റ്റിലെ ഏറ്റവും വലിയ ആഘോഷപരിപാടികളിൽ ഒന്നാണ് പ്രൈഡ് പരേഡ്. ഇതിന്റെ ഭാഗമായി പരേഡിന് പുറമേ നൂറോളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. നോ ഗോയിംഗ് ബാക്ക് ( തിരികെ മടങ്ങില്ല) എന്നതായിരുന്നു ഇത്തവണത്തെ പരേഡിന്റെ പ്രമേയം. കഴിഞ്ഞ ദിവസം നടന്ന പരേഡിൽ വൻ പങ്കാളിത്തം ആയിരുന്നു ഉണ്ടായത് എന്ന് പ്രൈഡ് പരേഡിന്റെ സംഘാടകർ പ്രതികരിച്ചു.
Discussion about this post

