ഡബ്ലിൻ: ഇന്ത്യക്കാർക്ക് നേരായ ആക്രമണത്തിൽ ഇടപെട്ട് അയർലന്റ് ഇന്ത്യൻ കൗൺസിൽ (ഐഐസി). ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപപ്രധാനമന്ത്രിയ്ക്കും നീതിന്യായ വകുപ്പ് മന്ത്രിയ്ക്കും കത്ത് നൽകി. അയർലന്റിൽ ദിവസേന ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്നുവെന്ന് ഐഐസി ചെയർപേഴ്സൺ പ്രശാന്ത് ശുക്ല അഭിപ്രായപ്പെട്ടു.
താലയിൽ ഇന്ത്യക്കാരൻ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കപ്പെട്ട സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് അയർലന്റ് ഇന്ത്യ കൗൺസിൽ കത്ത് നൽകിയത്. രണ്ട് ഐറിഷ് വനിതകളുടെ ഇടപെട്ടതിനാലാണ് യുവാവിന് ജീവൻ തിരിച്ച് കിട്ടിയത്. അടുത്തിടെയായി ഇന്ത്യക്കാർക്ക് നേരെ നാല് ആക്രമണങ്ങൾ ഉണ്ടായി. താല സംഭവത്തിന് പിന്നിലെ പ്രതികൾ തന്നെയാണ് മറ്റ് സംഭവങ്ങളിലും ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് സംശയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

