ടിപ്പററി: സ്വകാര്യ റേസ്കോഴ്സായ തർലസ് റേസ്കോഴ്സ് അടച്ച് പൂട്ടി. സാമ്പത്തിക പ്രയാസങ്ങളെ തുടർന്നാണ് റേസ്കോഴ്സ് അടച്ച് പൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. അയർലന്റിലെ ഏക സ്വകാര്യ റേസ്കോഴ്സ് ആണ് തർലസ്.
മോളോനി കുടുംബമാണ് തർലസ് റേസ്കോഴ്സിന്റെ ഉടമസ്ഥർ. നിലവിലെ നടത്തിപ്പുകാരനായ റിയോണ മോളോനിയാണ് റേസ്കോഴ്സ് അടച്ച് പൂട്ടുന്നതായി അറിയിച്ചത്. അടിയന്തിരമായി അടച്ച് പൂട്ടുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ കാരണം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Discussion about this post

