ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ആദ്യ സ്റ്റാറ്റിക് സ്പീഡ് ക്യാമറ പ്രവർത്തനക്ഷമമായി. ഇന്നലെ മുതലാണ് ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത്. ഡോൾഫിൻസ് ബാർണിലെ ക്രംലിൻ റോഡിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
അമിത വേഗത കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് ഫിക്സ്ഡ് ചാർജ് നോട്ടീസും മൂന്ന് പെനാൽറ്റി പോയിന്റുകളും 160 യൂറോ ഫൈനും ഇഷ്യൂ ചെയ്യും.
സാധാരണ സ്പീഡ് ക്യാമറകളിൽ നിന്നും വ്യത്യസ്തമാണ് സ്റ്റാറ്റിക് ക്യാമറകൾ. വളരെ അകലെ നിന്ന് പോലും വാഹനങ്ങളുടെ സ്പീഡ് മനസിലാക്കാൻ ഈ ക്യാമറകൾക്ക് കഴിയും.
Discussion about this post

