ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിലെ ഹെൽത്ത് ട്രസ്റ്റുകൾക്കെതിരായ പരാതികളിൽ വലിയ വർദ്ധന. പരാതികൾ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പരാതികൾ സംബന്ധിച്ച വിശദ വിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
2024-25 വർഷംവരെ നോർതേൺ അയർലന്റിലെ അഞ്ച് ട്രസ്റ്റുകൾക്കും ആംബുലൻസ് സേവനങ്ങൾക്കുമെതിരെ ആകെമൊത്തം 8,805 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചാൽ കഴിഞ്ഞ 5 വർഷത്തിനിടെ പരാതികളുടെ എണ്ണത്തിൽ 76 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി വ്യക്തമാകും. കഴിഞ്ഞ വർഷം പരാതികളുടെ എണ്ണത്തിൽ 5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.
Discussion about this post

