ഡബ്ലിൻ: ഫ്ളോറിസ് കൊടുങ്കാറ്റ് അയർലന്റിലെ കാലാവസ്ഥയെ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. കാറ്റിന്റെ ഫലമായി അയർലന്റിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും രാജ്യത്ത് തണുത്ത കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ യാത്രാ സാഹചര്യങ്ങൾക്കും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. പുറത്ത് സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ അലങ്കോലപ്പെടാൻ സാദ്ധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായേക്കാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
Discussion about this post

