ഡബ്ലിൻ: അയർലന്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ തുടർന്ന് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. മറ്റൊരു ഭക്ഷണ വസ്തു കൂടി വിപണിയിൽ നിന്നും തിരിച്ചുവിളിച്ചു. ഹോഗൻസിന്റെ ഫാം ടർക്കി ബർഗറുകളാണ് തിരിച്ചുവിളിച്ചത്. ഇവ കൈവശം ഉള്ളവർ ഒരിക്കലും കഴിക്കരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം ഉത്പന്നത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബർഗറുകൾ തിരിച്ചുവിളിച്ചത്. എക്സ്പയറി ഡേറ്റ് ജൂലൈ 26 എന്ന് എഴുതിയിട്ടുള്ള ബാച്ചുകളാണ് തിരിച്ചുവിളിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post

