ഡബ്ലിൻ: അയർലൻഡിലെ ആദ്യത്തെ ഫ്ളോട്ടിംഗ് സൗന ഡബ്ലിനിൽ. ഡൺ ലാവോഹയറിൽ അടുത്ത വർഷം സൗന പ്രവർത്തനം ആരംഭിക്കും. എല്ലാവിധ സൗകര്യത്തോടും കൂടിയായിരിക്കും ഇവിടെ സൗന സജ്ജീകരിക്കുക.
തീരത്തോട് ചേർന്ന് പൂളും വസ്ത്രം മാറുന്നതിനുള്ള സൗകര്യത്തോടും കൂടി പോന്റൂനും ഒരുക്കും. സൗന ഒരുക്കുന്നതിനുള്ള ടെന്ററുകൾ ഇതിനോടകം തന്നെ കൗൺസിൽ ക്ഷണിച്ചിട്ടുണ്ട്. ഡൺ ലാവോഹയർ തീരത്ത് എത്തുന്നവർക്ക് പോന്റൂനിലേക്ക് പ്രവേശിക്കാം. ഇവിടെ നിന്നും സൗനയിലേക്ക് എത്താമെന്ന് ഹെലിയോസ് സൗനയുടെ മിക്കോലജ് പിയോട്രോവ്സ്കി പറഞ്ഞു. ഒരു മിനി ബോട്ട് പോലെ വെള്ളത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

