ബെൽഫാസ്റ്റ്: 5ജി മൊബൈൽ മാസ്റ്റുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പോലീസ്. ആശുപത്രികളുടെ ആശവിനിമയം ഇത്തരം സംഭവങ്ങളെ തുടർന്ന് തടസ്സപ്പെടുന്നു. ഇത് പലവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും പോലീസ് വ്യക്തമാക്കി.
5ജി മൊബൈൽ മാസ്റ്റുകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മറ്റ് അവശ്യസേവനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആശുപത്രികൾ ആശയവിനിമയത്തിന് വലിയ തടസ്സം നേരിടുന്നു. രോഗികളുമായും അവരുടെ കുടുംബങ്ങളുമായും മറ്റ് സേവനങ്ങളുമായും ബന്ധപ്പെടുന്നതിന് വലിയ ബുദ്ധിമുട്ടാണ് ആശുപത്രികൾ അനുഭവിക്കുന്നത്.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തങ്ങളുടെ ഉദ്യോഗസ്ഥർ ഊർജ്ജിത അന്വേഷണം നടത്തിവരുന്നതായി പോലീസ് വ്യക്തമാക്കി. അതേസമയം ഈ വാരം രണ്ട് 5ജി മാസ്റ്റുകൾക്കാണ് അക്രമികൾ തീയിട്ടത്.

