- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
- 56 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ് ; കണ്ണൂരും , കോന്നിയും ഒഴിവാക്കി
- നന്ദിഗ്രാമിൽ മത്സരിക്കാനില്ലെന്ന് മമത ബാനർജി ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്
- ടി.കെ. ഗോവിന്ദന് അധികാരത്തിൽ വലിയ ആസക്തി, അദ്ദേഹം യുഡിഎഫിന്റെ പാവ : പാർട്ടിയിൽ നിന്ന് പുറത്താക്കി
- ഏറ്റുമാനൂരിൽ വീണ നായർ ; പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20
- വർഗീയതയുടെ ‘വടകര മോഡൽ’ തവനൂരിൽ ചെലവാകില്ല ; കെ ടി ജലീലിനെതിരെ സന്ദീപ് വാര്യർ
Author: sreejithakvijayan
ഡബ്ലിൻ: സൺസ്‌ക്രീനിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന നെഗറ്റീവ് ക്യാമ്പെയ്‌നിംഗിനെതിരെ മുന്നറിയിപ്പുമായി ഡെർമറ്റോളജിസ്റ്റ്. സൺസ്‌ക്രീനിനെതിരെ പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് എച്ച്എസ്ഇയിലെ ഡെർമറ്റോളജി ക്ലിനിക്കൽ ലീഡ് ആയ പ്രൊഫസർ ആൻ മേരി ടോബിൻ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ അയർലൻഡലിലെ ജനങ്ങൾക്ക് ഭീഷണിയാണെന്നും അവർ പറഞ്ഞു. സൺസ്‌ക്രീനിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ സ്ഥിരമായി സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങൾ അയർലൻഡിലെ ജനങ്ങൾക്ക് ദോഷം ചെയ്യും. സൂര്യപ്രകാശം ഏൽക്കുമ്പോൾ പെട്ടെന്ന് തന്നെ പൊള്ളൽ ഏൽക്കുന്ന ചർമ്മമാണ് രാജ്യത്തെ 75 ശതമാനം ആളുകൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ സൺസ്‌ക്രീൻ ഇല്ലാതെ പുറത്തിറങ്ങുന്നത് സ്‌കിൻ ക്യാൻസറിന് ഉൾപ്പെടെ കാരണമാകുമെന്നും ആൻ മേരി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് യാതൊരു തെളിവുകളും ഇല്ലെന്ന് താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റും പ്രതികരിച്ചു.
ലിമെറിക്ക്: ലിമെറിക്കിൽ വിദ്യാർത്ഥികൾ റെന്റൽ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. ഇതേ തുടർന്ന് അധികൃതർ വിദ്യാർത്ഥികൾക്കായി വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയ അക്കാദമിക വർഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ള പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പ്. വാടകയ്ക്ക് വീട് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതാണ് റെന്റൽ തട്ടിപ്പ്. തേഡ് ലെവൽ വിദ്യാർത്ഥികളാണ് കൂടുതലായി തട്ടിപ്പിന് ഇരയാകുന്നത്. അക്കാദമിക വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾ താമസസ്ഥലം തേടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡൗൺ: കൗണ്ടി ഡൗണിലെ ഡൗൺപാട്രിക്കിൽ അതിദാരുണമായി കൊല്ലപ്പെട്ട 56 കാരന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഉച്ചയോടെ സ്ട്രൂൽ ശ്മശാനത്തിൽ ആയിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരിയൻ പാർക്കിലെ വീട്ടിൽ സ്റ്റീഫൻ ബ്രാന്നിഗനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെന്റ് ബ്രിഗിഡ്‌സ് പള്ളിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യ ശുശ്രൂഷകൾ. ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം അയൽക്കാർ, മറ്റ് ഉദ്യോഗസ്ഥർ, അടിയന്തിര സേവനങ്ങളിലെ പ്രവർത്തകർ എന്നിവർ പങ്കെടുത്തിരുന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തെ അനുസ്മരിച്ചു. ശുശ്രൂഷകൾക്ക് ശേഷം ആയിരുന്നു മൃതദേഹം സംസ്‌കരിച്ചത്.
ലിമെറിക്ക്: ലിമെറിക്കിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം. രാത്രി കാലങ്ങളിൽ ലിമെറിക്കിലെ നാലോളം മേഖലകളിലേക്കുള്ള കുടിവെള്ള വിതരണത്തിനാണ് ഉയിസ് ഐറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച നിയന്ത്രണം തിങ്കളാഴ്ച വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ചൂടുള്ള കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങൾ. ഊല, പല്ലാസ്ഗ്രീൻ, ബർഫ്, ഹെബെർട്ട്ടൗൺ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് നാല് ദിവസം നിയന്ത്രണമുളളത്. ഈ ദിവസങ്ങളിൽ അർദ്ധരാത്രി വെള്ളം വരാതിരിക്കുകയോ അല്ലെങ്കിൽ വരുന്ന വെള്ളത്തിന്റെ പ്രഷർ കുറയുകയോ ചെയ്യും. ചൊവ്വാഴ്ച മുതൽ സാധാരണ വിതരണം പുന:സ്ഥാപിക്കും.
ഡബ്ലിൻ: അയർലൻഡിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രിസിറ്റി ഇന്റർകണക്ടറിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. നിലവിൽ അണ്ടർവാട്ടർ കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ഏറ്റവും നിർണായക ഘട്ടമാണ് ഇത്. 1.6 ബില്യൺ യൂറോ ചിലവിട്ടാണ് അയർലൻഡിനെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കെൽറ്റിക് ഇന്റർകണക്ടറ്റഡ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. അയർലൻഡിലെയും ഫ്രാൻസിലെയും ഇലക്ട്രിസിറ്റി ഗ്രിഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഇത് വൈദ്യുതി വിതരണം സുരക്ഷിതമാക്കും. നോർവേയിൽ നിന്നുള്ള ഒരു പ്രത്യേക മറൈൻ കപ്പലായ കാലിപ്സോ ആണ് കേബിൾ സ്ഥാപിക്കുന്നത്. റൂട്ടിന്റെ 84 കിലോമീറ്റർ ഭാഗത്ത് കേബിൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. 575 കിലോമീറ്ററാണ് ഇന്റർകണക്ടറിന്റെ ദൂരം. 700 മെഗാവാൾട്ട് വൈദ്യുതിയാണ് ഇതിലൂടെ നാലര ലക്ഷം വീടുകളിലേക്ക് വിതരണം ചെയ്യുക.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് എംഇപി സീൻ കെല്ലി. പ്രസിഡന്റ് സ്ഥാനാർത്ഥിയായി നേരത്തെ നിശ്ചയിച്ച മാർഗരറ്റ് മക്ഗിന്നസിന്റെ പിന്മാറ്റത്തോടെയാണ് ഫിൻ ഗെയ്ൽ നേതാവ് കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ഗോൾപോസ്റ്റുകൾ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ വീണ്ടും അക്കാര്യം പരിഗണിക്കാനാണ് ആലോചിക്കുന്നത്. ഫിൻ ഗെയ്ൽ യോഗം ചേരട്ടെ. അവർ എങ്ങനെയാണ് കാര്യങ്ങൾ എന്ന് തീരുമാനിക്കട്ടെ. അതിന് ശേഷം വേണ്ടത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലിയുമായി ആരോഗ്യപ്രവർത്തകർ. ആയിരക്കണക്കിന് പേരാണ് ഇന്നലെ നടന്ന റാലിയിൽ പങ്കുചേർന്നത്. ഗാസയിലെ ആക്രമണങ്ങൾ ഇല്ലാതാക്കാൻ റാലി അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു. ഡബ്ലിൻ സിറ്റി സെന്ററിലൂടെയായിരുന്നു റാലി. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഗ്രാഫ്റ്റൻ സ്ട്രീറ്റും, ഡ്രൂറി സ്ട്രീറ്റും ഉൾപ്പെടുന്ന ലൂപ്പിലൂടെ മാർച്ച് നീങ്ങി. ഗാസയിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കയ്യിലേന്തിയായിരുന്നു റാലി. ഒരു ഡ്രം ബീറ്റിന്റെ ശബ്ദത്തിൽ വളരെ സമാധാനപരമായി റാലി മുന്നോട്ട് നീങ്ങി.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ 5 ജി ഫോൺ മാസ്റ്റുകൾക്കെതിരായ ആക്രണണങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ചയും മാസ്റ്റിന് അക്രമി തീയിട്ടു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെ ബെൽഫാസ്റ്റിൽ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ ഫാൾസ് റോഡിന് സമീപമുള്ള ബീച്ച്മൗണ്ട് അവന്യൂവിൽ സ്ഥാപിച്ചിരുന്ന മാസ്റ്റ് ആയിരുന്നു കത്തിനശിച്ചത്. അർദ്ധരാത്രി മാസ്റ്റിൽ നിന്നും തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ വിവരം പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ആക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായി പ്രതികരിച്ച് കൗൺസിലർ സിയാറൻ ബീറ്റി രംഗത്ത് എത്തി. 5 ജി മാസ്റ്റുകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഒരുപാട് വീടുകളെയും ബിസിനസ് സ്ഥാപനങ്ങളെയും അടിയന്തിര സേവനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് 5 ജി മാസ്റ്റുകൾ. ഇതിനെതിരെ തുടരുന്ന ഒരു വിഭാഗത്തിന്റെ ക്യാമ്പെയ്ൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2023 മുതൽ കഴിഞ്ഞ ദിവസം വരെ 21 5 ജി ഫോൺ മാസ്റ്റുകളാണ് അക്രമികൾ നശിപ്പിച്ചത് എന്നാണ് കണക്കുകൾ.
ഡബ്ലിൻ: അയർലൻഡിൽ നികത്തപ്പെടാതെ 600 ലധികം അദ്ധ്യാപക തസ്തികകൾ. എല്ലാ വിഷയങ്ങളിലും നിരവധി തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴാണ് ഈ അവസ്ഥ. സെക്കൻഡ് ലെവലിൽ ഇംഗ്ലീഷ്, ബയോളജി, കണക്ക് തുടങ്ങിയ വിഷയങ്ങളിൽ 284 അദ്ധ്യപകരുടെ ഒഴിവുകളാണ് ഉള്ളത്. പ്രൈമറി തലത്തിൽ ക്ലാസ് റൂം അദ്ധ്യാപകരുടെ 140 ഒഴിവുകൾ ഉണ്ട്. റിക്രൂട്ട്‌മെന്റ് ബുദ്ധിമുട്ടുകളാണ് നിലവിലെ പ്രതിസന്ധിയുടെ കാരണം എന്നാണ് പുറത്തുവരുന്ന വിവരം. 2024/25 അദ്ധ്യയന വർഷത്തിൽ 80 ശതമാനം സെക്കൻഡ് ലെവൽ സ്‌കൂളുകളിലേക്കും അപേക്ഷകർ ഇല്ലായിരുന്നു. ഇതേ തുടർന്ന് യോഗ്യതയില്ലാത്തവരെ നിയമിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. അധ്യാപകരുടെ ക്ഷാമം കാരണം 42% സ്‌കൂളുകളും പാഠ്യപദ്ധതിയിൽ നിന്ന് വിഷയങ്ങൾ ഒഴിവാക്കാൻ നിർബന്ധിതരാകുന്നുന്നുണ്ട്.
ലിമെറിക്ക്: ലിമെറിക്കിൽ ബഹുനില അപ്പാർട്ട്‌മെന്റ് നിർമ്മിക്കാൻ ആലോചന. സിറ്റി സെന്ററിലെ ഒപ്പേറ സ്‌ക്വയറിലാണ് അപ്പാർട്ട്‌മെന്റ് നിർമ്മിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പദ്ധതിയ്ക്കായി നിർമ്മാതാക്കൾ കൗൺസിലിന്റെ അനുവാദം തേടി. പ്രാദേശിക നിർമ്മാതാക്കളായ എച്ച്‌കെഡി ലിമിറ്റഡിന്റെ സഹകരണത്തോടെ ഹീലി പാർട്ട്‌നേഴ്‌സ് ആണ് അപ്പാർട്ട്‌മെന്റ് നിർമ്മിക്കുന്നത്. ലിമെറിക്ക് സിറ്റി സെന്ററിനെ കൂടുതൽ തിരക്കേറിയ സ്ഥലമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. 22 അപ്പാർട്ട്‌മെന്റുകൾ ഉള്ള ഏഴ് നില കെട്ടിടമാണ് ഇവിടെ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 16 എണ്ണം സിംഗിൾ ബെഡ് അപ്പാർട്ട്‌മെന്റുകളാണ്. ബാക്കിയുള്ളവ ടു ബെഡ് അപ്പാർട്ട്‌മെന്റുകൾ ആയിരിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
