ലക്നൗ : കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് സുപ്രീം കോടതി അഭിഭാഷക നാസിയ ഇലാഹി ഖാൻ . മോണാലിസയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നാസിയയുടെ ഈ പ്രതികരണം.
ഡൽഹി കലാപത്തിലെ പ്രതിയായ ഷർജീൽ ഇമാമും നിരോധിത സംഘടനയായ പിഎഫ്ഐയും ഈ വിവാഹത്തിന് ധനസഹായം നൽകിയിട്ടുണ്ടാകാമെന്ന് നാസിയ ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടലും അവർ ആവശ്യപ്പെട്ടു .
‘ 35 കഷണങ്ങളായല്ല, മറിച്ച് മോണാലിസയെ ജീവനോടെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് സാധാരണ വിവാഹമല്ലെന്നും ‘ നാസിയ ഖാൻ പറഞ്ഞു .
‘ ഒരു പത്രസമ്മേളനത്തിൽ ഫർമാൻ തന്നെ ഒരു മുസ്ലീമാണെന്ന് പരിചയപ്പെടുത്തി. പിന്നീട് ഹിന്ദു ആചാരങ്ങൾക്കനുസൃതമായി ഒരു ക്ഷേത്രത്തിൽ വിവാഹം കഴിച്ച് ഹിന്ദു മതത്തെ പരിഹസിച്ചു. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം, മതപരിവർത്തനം നടത്താതെ ഒരു മുസ്ലീമിന് ഹിന്ദു ആചാരങ്ങൾക്കനുസൃതമായി വിവാഹം കഴിക്കാൻ കഴിയില്ലെന്നും ‘ നാസിയ ഖാൻ പറഞ്ഞു .
അതേസമയം, മൊണാലിസയുടെ മാതാപിതാക്കളും , ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയും ഡിഎസ്പി ശ്വേത ശുക്ലയ്ക്ക് ഔദ്യോഗിക പരാതി നൽകി . ഷർജീൽ ഇമാമിന്റെ പരോൾ റദ്ദാക്കണമെന്നും ഷർജീലിന്റെ പരിപാടിയിൽ ഫർമാൻ പങ്കെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും നാസിയ ആവശ്യപ്പെട്ടു. കേരള സർക്കാർ തീവ്രവാദികളെ സഹായിച്ചുവെന്നും , ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എൻ ഐ എ അടക്കമുള്ള സുരക്ഷാ ഏജൻസികളോട് നാസിയ ആവശ്യപ്പെട്ടു.

