- പിനാകയുടെ കരുത്തില് കുതിക്കാന് ഭാരതം : ഏഴാമത്തെ റെജിമെന്റ് പൂർണ്ണ സജ്ജം
- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
- 56 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ് ; കണ്ണൂരും , കോന്നിയും ഒഴിവാക്കി
- നന്ദിഗ്രാമിൽ മത്സരിക്കാനില്ലെന്ന് മമത ബാനർജി ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്
- ടി.കെ. ഗോവിന്ദന് അധികാരത്തിൽ വലിയ ആസക്തി, അദ്ദേഹം യുഡിഎഫിന്റെ പാവ : പാർട്ടിയിൽ നിന്ന് പുറത്താക്കി
- ഏറ്റുമാനൂരിൽ വീണ നായർ ; പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ ബ്‌ളാക്ക് റോക്കിൽ വി.യൗസേപ്പിതാവിന്റെ മൂന്ന് ദിവസം നീണ്ട തിരുനാൾ ആഘോഷിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ആഘോഷപരിപാടിയ്ക്ക് ഇന്നലെ വൈകീട്ടോടെയാണ് സമാപനം ആയത്. തിരുനാൾ കുർബാനയ്ക്ക് ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ മുഖ്യ കാർമികത്വം വഹിച്ചു. ഞായറാഴ്ച തിരുനാൾ കുർബാനയും പ്രദക്ഷിണവും നടന്നു. ഫാ.ജിൻസ് വാളിപ്ലാക്കൽ വചനസന്ദേശം നൽകി. സീറോ മലബാർ സഭാ നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ,ഫാ.ബൈജൂ കണ്ണമ്പള്ളി, എന്നിവരുടെ ആഘോഷപരിപാടകളുടെ ഭാഗമായി. ഇവർ വിവിധ ദിവസങ്ങളിൽ തിരുനാൾ കുർബാന അർപ്പിച്ചു. ജോസ് പള്ളിപ്പാട്ട്, അനു ബിനു, സന്തോഷ് ജോൺ , ഡെന്നീസ് സെബാസ്റ്റ്യൻ , ജോഷി ജോസഫ് , മെൽബിൻ , ജോസഫ് റാൾഫി, ബിനു ജോസഫ് ലൂക്ക് , സാൻജോ മുളവരിക്കൽ, ജോബിൻ കോഴിപ്പിള്ളി, സിനോ എന്നിവർ തിരുനാൾ ആഘാഷ പരിപാടികൾക്ക് നേതൃത്വം നൽകി.
കാർലോ: ന്യൂയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐറിഷ് സംരംഭക മാർത്ത നോളൻ-ഒ’സ്ലാറ്റാറയുടെ സംസ്‌കാരം ബുധനാഴ്ച നടക്കും. പോസ്റ്റ്‌മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായതിന് പിന്നാലെയാണ് മാർത്തയുടെ സംസ്‌കാരം തീരുമാനിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു ലോംഗ് ഐലൻഡിലെ യാച്ച് ക്ലബ്ബിന്റെ ബോട്ടിൽ 33 കാരിയായ മാർത്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർലോയിലെ മൊണാക്കുറാഗ് സ്വദേശിനിയാണ് മാർത്ത. അതിനാൽ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി കാർലോയിൽ എത്തിക്കും. കാർലോയിലെ അസംപ്ഷൻ കത്തീഡ്രലിൽ സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടക്കും. ഇതിന് ശേഷം സെന്റ് മേരീസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ എറിഗൽ പർവ്വതത്തിൽ നിന്നും വീണ് പർവ്വതാരോഹകന് പരിക്ക്. പർവ്വതത്തിന് മുകളിൽ കുടുങ്ങിയ അദ്ദേഹത്തെ രക്ഷാ സംഘം എത്തി ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പർവ്വതത്തിന് 600 മീറ്റർ താഴെ ആയിട്ടായിരുന്നു സംഭവം. വീഴ്ചയിൽ പർവ്വതാരോഹകന്റെ കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് നടക്കാൻ ബുദ്ധിമുട്ട് നേരിട്ട അദ്ദേഹം ഉടനെ ഡൊണഗൽ മൗണ്ടൻ റെസ്‌ക്യു അംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു ദൗത്യസംഘം സംഭവ സ്ഥലത്ത് എത്തിയത്. തുടർന്ന് മൂന്ന് മണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവിൽ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. പ്രാഥമിക വൈദ്യസഹായം നൽകിയതിന് പിന്നാലെയായിരുന്നു പർവ്വതാരോഹകനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഡബ്ലിൻ: ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ ഭീതിയും ആശങ്കയും ഉളവാക്കുന്നതായി അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര. ഡബ്ലിനിലെ മെറിയോൺ സ്‌ക്വയറിൽ സംഘടിപ്പിച്ച ഇന്ത്യ ഡേ ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ രാഷ്ട്രീയ നേതൃത്വവും പോലീസും മികച്ച പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ അയർലൻഡ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യക്കാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം സമൂഹത്തിനിടയിൽ ഭീതിയുളവാക്കിയിട്ടുണ്ട്. ഈ ഭീതി അകറ്റി അവർക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ് താൻ. ഇതിനായി രാഷ്ട്രീയ നേതൃത്വവും പോലീസിനും പിന്തുണ നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർദ്ധന. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ബലാത്സംഗ കേസുകളിൽ ഉൾപ്പെടെ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബലാത്സംഗ കേസുകളിൽ ഈ വർഷം ഇതുവരെ 4 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ, മറ്റ് ലൈംഗികാതിക്രമങ്ങൾ 7 ശതമാനം വർദ്ധിച്ചു. രാജ്യത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പോലീസ് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അതേസമയം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. 2024 മായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം സംഭവങ്ങളിൽ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ജൂൺ മാസം 30 വരെ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 37,000 അറസ്റ്റുകൾ രേഖപ്പെടുത്തി. 67,000 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷം സമൻസുകൾ പുറപ്പെടുവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡബ്ലിൻ: അയർലർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ നടക്കുന്ന വംശീയ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി തെന്നിന്ത്യൻ നടൻ സ്വരൂപ്. ഭൂമിയിലെ സ്വർഗമാണ് അയർലൻഡ് എന്നും വാർത്തകൾ കേട്ടപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മലയാള മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സ്വരൂപ്. കഴിഞ്ഞ 20 വർഷത്തിലേറെയായി അദ്ദേഹം കുടുംബവുമൊത്ത് അയർലൻഡിലാണ് താമസിക്കുന്നത്. ഇന്ത്യപോലെ തന്നെ ഞാനിഷ്ടപ്പെടുന്ന രാജ്യമാണ് അയർലൻഡ്. എന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനും മനസമാധാനത്തിനും കാരണമായത് അയർലൻഡ് ആണ്. ഞങ്ങൾ ഇവിടെ വരുമ്പോൾ ഇന്ത്യക്കാർ ചുരുക്കം ആയിരുന്നു. ഐറിഷ് ജനത ഒരിക്കലും ഞങ്ങളെ മാറ്റി നിർത്തിയിട്ടില്ല. മറിച്ച് ചേർത്തുപിടിച്ചിട്ടേയുള്ളൂ. മാന്യതയോടെ പെരുമാറുന്ന വിഭാഗമാണ് ഐറിഷ് ജനത. ഒരിക്കൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ ചേർത്ത് നിർത്തിയത് ഐറിഷ് യുവാവായ ജെറി ആയിരുന്നു. വംശീയ ആക്രമണം എന്ന വാർത്ത കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർക്ക്: കാൽവറി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷയോഗത്തിന് നാളെ തുടക്കം. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച (24) വരെയാണ് യോഗം. അയർലൻഡിലെ അഞ്ചിടങ്ങളിലായാണ് യോഗം നടക്കുക. നാളെ ഗാൽവെയിലാണ് യോഗത്തിന് ആരംഭം കുറിയ്ക്കുക. 20 ന് കാവനിലും. 21 ന് വെക്‌സ്‌ഫോർഡിലും, 23 ന് കോർക്കിലും, 24 ന് ഡബ്ലിനിലും സുവിശേഷ യോഗം നടക്കും. എല്ലാ യോഗങ്ങളിലും റിട്ട. ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ വി.സി മാത്യൂസ് തിരുവചന സന്ദേശം നൽകും. സുവിശേഷ യോഗത്തിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ കുറ്റകൃത്യങ്ങൾ 73ശതമാനം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പോലീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. വഞ്ചനാ കുറ്റങ്ങളുടെ എണ്ണത്തിൽ 178 ശതമാനത്തിന്റെ വർദ്ധനവാണ് രജ്യത്ത് ഉണ്ടായിരിക്കുന്നത്. ഷോപ്പിംഗ്, ഓൺലൈൻ ലേല തട്ടിപ്പുകൾ 166 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്ന സംഭവങ്ങളിൽ 82 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും. ജനുവരി മുതൽ ജൂൺ വരെ വിവിധ കുറ്റകൃത്യങ്ങൾ 200 ശതമാനം വർദ്ധിച്ചെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്.
മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ 50 കാരന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കാസിൽബാർ റോഡിലെ ന്യൂപോർട്ടിൽ ആയിരുന്നു അപകടം ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയാണ് പോലീസിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. പിന്നാലെ സ്ഥലത്ത് എത്തുകയായിരുന്നു. 50 കാരനെ ഉടനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ 60 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോർക്ക്: അയർലൻഡിൽ ആദ്യ റെസ്‌റ്റോറന്റ് ആരംഭിക്കാൻ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ്. കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിലാണ് കമ്പനി ആദ്യ ഐറിഷ് റെസ്റ്റോറന്റ് തുറക്കുന്നത്. ഒക്ടോബർ മുതൽ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. 50 തൊഴിലവസരങ്ങളാണ് കമ്പനി റെസ്റ്റോറന്റ് തുറക്കുന്നതുവഴി ഒരുക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കോറിബ് ഓയിലാണ് വെൻഡീസിന്റെ അയർലൻഡിലെ ഫ്രാഞ്ചസിയുടെ പാർട്ട്‌നർ. കഴിഞ്ഞ വർഷം ആയിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. അടുത്ത മാസം മുതൽ അമേരിക്കയിലെ മറ്റൊരു പ്രമുഖ ഫാസ്റ്റ് ഫുഡ് വിതരണക്കാരായ ആപ്പിൾഗ്രീൻ മീത്തിൽ ടാകോ ബെൽ റെസ്റ്റോറന്റ് ആരംഭിക്കും. ഇതിന് പിന്നാലെയാണ് മറ്റൊരു അമേരിക്കൻ കമ്പനി കൂടി അയർലൻഡിൽ ചുവടുറപ്പിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
