മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ 50 കാരന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കാസിൽബാർ റോഡിലെ ന്യൂപോർട്ടിൽ ആയിരുന്നു അപകടം ഉണ്ടായത്.
വൈകീട്ട് അഞ്ച് മണിയോടെയാണ് പോലീസിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. പിന്നാലെ സ്ഥലത്ത് എത്തുകയായിരുന്നു. 50 കാരനെ ഉടനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ 60 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post

