Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ വനിതാ കമോഗി, ഫുട്‌ബോൾ താരങ്ങളിൽ മൂത്രം പോകുന്ന അവസ്ഥ കാണപ്പെടുന്നതായി പഠനം. ഇതേ തുടർന്ന് താരങ്ങൾ പരിശീലന വേളയിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. വനിതാ താരങ്ങളിൽ മൂന്നിലൊരുഭാഗം പേരും തനിയെ മൂത്രം പോകുന്ന അവസ്ഥ അനുഭവിക്കുന്നുണ്ട്. എന്നാൽ ഇത് സാമൂഹിക കാരണങ്ങളെത്തുറന്ന് ഇവർക്ക് പുറത്ത് പറയാൻ സാധിക്കുന്നില്ല. ഈ അവസ്ഥ പരിശീലന വേളയിലും മത്സരങ്ങൾക്കിടയിലും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കായിക താരങ്ങൾക്ക് ഉണ്ടാകുന്നുണ്ട്. 37 ശതമാനം പേർക്ക് തനിയെ മൂത്രം പോകുന്ന അവസ്ഥയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിന് പുറമേ അടിയ്ക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ 47 ശതമാനം പേർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 43 ശതമാനം പേർ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവിക്കുന്നു.

Read More

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ മരിച്ച മലയാളി യുവാവ് അനീഷ് ടി.പിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ മലയാളി സമൂഹം. അനീഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് നാല് മണിവരെ സ്ലൈഗോയിലെ നസറത്ത് ഹൗസ് ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. കഴിഞ്ഞ ദിവസം ആയിരുന്നു ഗീവാഘിലെ വീട്ടിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടിലാണ് അനീഷിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിനായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ക്ലൂനമഹോൺ ലേണിംഗ് ഡിസെബിലിറ്റി സർവ്വീസസിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ് അനീഷ്. കഴിഞ്ഞ ഏതാനും നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു അനീഷ് എന്നാണ് വിവരം.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ 17 കാരനെ കാണ്മാനില്ല. 17 വയസ്സുള്ള യാഞ്ചൻ സോങ്ങിനെയാണ് കാണാതായത്. കൗമാരക്കാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ടെർമോൺഫെക്കിനിൽ നിന്നാണ് കുട്ടിയെ കാണാതായത് എന്ന് വീട്ടുകാർ പറയുന്നു. കാണാതായ കൗമാരക്കാരന് ഏകദേശം 5 അടി 9 ഇഞ്ച് ഉയരവും ഇടത്തരം ശരീരവും കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ട്. യാഞ്ചനെ അവസാനമായി കാണുമ്പോൾ പച്ച ജാക്കറ്റും വെള്ള ടീ-ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്. യാഞ്ചനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (041) 987 4200 എന്ന നമ്പറിൽ ഡ്രോഗെഡ ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രവചനം. അതേസമയം അടുത്ത ആഴ്ച മുതൽ മഴ സജീവമായേക്കും. ഇന്നും നല്ല മികച്ച കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ ആൻഡ്രൂ ഡോറൻ പറയുന്നത്. അടുത്ത ആഴ്ച മുതൽ മഴ ലഭിക്കും. അടുത്ത ദിവസങ്ങളിൽ ഈർപ്പമുള്ളതും ചൂടുള്ളതുമായ അന്തരീക്ഷം പകൽ സമയങ്ങളിൽ അനുഭവപ്പെടും. ഇന്നും പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പ്രത്യേകിച്ച് തെക്ക് പടിഞ്ഞാറൻ മേഖലകളിൽ മഴ ലഭിക്കും. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നൽ സാദ്ധ്യതയും അദ്ദേഹം പ്രവചിക്കുന്നു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മോട്ടോർവേ 2 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പാത അടച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ. വിവരം അറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റോയൽ വിക്ടോറിയ ഹോസ്പിറ്റലിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിന് പിന്നാലെ രക്ഷാ പ്രവർത്തനങ്ങൾക്കായി റോഡ് അടച്ചു. രക്ഷാ പ്രവർത്തനത്തിന് ശേഷം ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് റോഡ് തുറന്നത്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികൻ മരിക്കുകയും സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വിട്ടയച്ച് പോലീസ്. ഇന്ന് രാവിലെയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യലും നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം കാർ ഡ്രൈവറെ വിട്ടയച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 50 കാരനാണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന 40 കാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. വെളളിയാഴ്ച രാത്രിയോടെയായിരുന്നു ബാലിക്ലേയറിലെ ബാലിസ്‌റ്റോണിൽ അപകടം ഉണ്ടായത്. കാൽനട യാത്രികരുടെ മേൽ കാർ ഇടിയ്ക്കുകയായിരുന്നു. അതേസമയം സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ കോവിഡ് 19 വ്യാപനം അതിരൂക്ഷം. ഫ്‌ലീഡ് സംഗീത പരിപാടിയാണ് നിലവിലെ സാഹചര്യത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. സംഗീത പരിപാടിയ്ക്ക് ഇടയിലും ശേഷവും അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പേരെയാണ് വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ വാർഡുകളിൽ ചികിത്സയിലുള്ളവരിൽ പകുതിയിലധികവും കോവിഡ് ബാധിച്ചവരാണ്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 14 വരെയുള്ള കണക്കുകൾ പ്രകാരം 210 പേരാണ് ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സ തേടിയത്. ഗുരുതരാവസ്ഥയിൽ തുടരുന്ന 9 പേർ ഐസിയുവിലാണ്. അതേസമയം പുതിയ വകഭേദമാണ് വെക്‌സ്‌ഫോർഡിൽ വ്യാപിച്ചിരിക്കുന്നത്. എക്‌സ്എഫ്ജി എന്ന കോവിഡ് വകഭേദമാണ് വ്യാപിക്കുന്നത് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവർ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് വർദ്ധിക്കുന്നു. പ്രധാന തേർഡ് പാർട്ടി ആപ്പുകളായ ഡ്രൈവ്‌നൗ, ഡ്രൈവിംഗ് ടെസ്റ്റ് ഹെൽപ്പർ ഐഇ എന്നീ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. സ്ലോട്ടുകളും മറ്റ് വിവരങ്ങളും ലഭിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗാർത്ഥികൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാൻ കഴിയാതെ റദ്ദാക്കപ്പെടുവന്നവരുടെ സ്ലോട്ടുകൾ കാണിച്ചുതരുന്ന ആപ്പാണ് ഡ്രൈവ്‌നൗ. അതേസമയം ഇത്തരം സ്ലോട്ടുകൾ അറിയാനും ബുക്ക് ചെയ്യാനും ഡ്രൈവിംഗ്‌ടെസ്റ്റ് ഹെൽപ്പർ ഐഇ വഴി സാധിക്കും. എന്നാൽ ഈ ആപ്പുകൾക്ക് റോഡ് സേഫ്റ്റി അതോറിറ്റിയുമായി ബന്ധമില്ലെന്നതാണ് വാസ്തവം. ഇതുവരെ ഇത്തരം തേർഡ് പാർട്ടി ആപ്പുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് വ്യക്തമാക്കി. ഇത്തരം ആപ്പുകൾ വ്യക്തിവിവരങ്ങൾ ചോർത്താൻ ഇടയുണ്ട്. അതിനാൽ ജാഗ്രത വേണമെന്നും എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അറിയിക്കണമെന്നും ആർഎസ്എ വക്താവ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഫിൻ ഗെയ്ൽ മുൻ ടിഡി ഹെതർ ഹംഫ്രീസ്. നാമനിർദ്ദേശം നൽകുമെന്ന് ഹെതർ വ്യക്തമാക്കി. മാർഗരറ്റ് മക്ഗിന്നസ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് പാർട്ടിയ്ക്കുള്ളിൽ വീണ്ടും സ്ഥാനാർത്ഥി നിർണയത്തിന് വഴിയൊരുങ്ങുന്നത്. രാജ്യത്തെ ജനങ്ങളിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ അതിയായ സന്തോഷമുണ്ട്. ഈ വേളയിൽ ഒരു സത്യം താൻ വെളിപ്പെടുത്താം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് വളരെ ഗൗരവരകരമായി ചിന്തിക്കുകയാണ്. താൻ ആളുകളുമായി സംസാരിക്കുന്നതിനായി കൂടുതൽ സമയം ചിലവിടുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആളുകൾ തന്നെ വിശ്വസിക്കുന്നുവെന്നും ഹെതർ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഗാസയിൽ നിന്നും വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ എയർലിഫ്റ്റ് ചെയ്യാൻ അയർലൻഡ്. അസുഖം ബാധിച്ച കുട്ടികൾക്കും പരിക്കേറ്റ കുട്ടികൾക്കുമാണ് അയർലൻഡ് വൈദ്യസഹായം നൽകുക. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 18 ഓളം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും എയർലിഫ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും മെയിലും കുട്ടികൾക്ക് ഇത്തരത്തിൽ വൈദ്യസഹായം എത്തിച്ചിരുന്നു. ഈജിപ്ത് വഴിയായിരുന്നു കുട്ടികളെ മാറ്റിയത്. ഇതിന്റെ തുടർച്ചയായിട്ടാണ് കൂടുതൽ കുട്ടികൾക്ക് സംരക്ഷണം നൽകാൻ അയർലൻഡ് പദ്ധതിയിടുന്നത്. ഇതുവരെ 12 ഓളം കുട്ടികളെ അയർലൻഡ് ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്തു. ഈ വർഷം അവസാനിക്കുമ്പോഴും 30 കുട്ടികളെയെങ്കിലും എയർലിഫ്റ്റ് ചെയ്യാനാണ് അയർലൻഡ് ലക്ഷ്യമിടുന്നത്.

Read More