ഡബ്ലിൻ: ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ ഭീതിയും ആശങ്കയും ഉളവാക്കുന്നതായി അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര. ഡബ്ലിനിലെ മെറിയോൺ സ്ക്വയറിൽ സംഘടിപ്പിച്ച ഇന്ത്യ ഡേ ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ രാഷ്ട്രീയ നേതൃത്വവും പോലീസും മികച്ച പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ അയർലൻഡ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യക്കാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം സമൂഹത്തിനിടയിൽ ഭീതിയുളവാക്കിയിട്ടുണ്ട്. ഈ ഭീതി അകറ്റി അവർക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ് താൻ. ഇതിനായി രാഷ്ട്രീയ നേതൃത്വവും പോലീസിനും പിന്തുണ നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

