മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാർത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് പത്രസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
യുഡിഎഫ് സഖ്യകക്ഷികളുമായി ചർച്ച ചെയ്ത ശേഷമാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. പുനലൂരിലും ചേലക്കരയിലും മുസ്ലീം ലീഗ് മത്സരിക്കുമെന്നും സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന മുതിർന്ന നേതാവ് എംകെ മുനീർ ഇത്തവണ മത്സരിക്കില്ല.
മഞ്ചേശ്വരം – എ കെ എം അഷ്റഫ്
കൂത്തുപറമ്പ് – ജയന്തി രാജൻ
കൊടുവള്ളി – പി കെ ഫിറോസ്
കോഴിക്കോട് സൗത്ത് – ഫൈസൽ ബാബു
ഏറനാട് – പി കെ ബഷീർ
മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
പേരാമ്പ്ര – ഫാത്തിമ താഹിലിയ
തിരുവമ്പാടി – സി കെ കാസിം
കുറ്റ്യാടി – പാറക്കൽ അബ്ദുല്ല
മഞ്ചേരി – അഡ്വ. എം റഹ്മത്തുള്ള
വെങ്ങര – കെ എം ഷാജി
താനൂർ – പി കെ നവാസ്
ഗുരുവായൂർ – സി എച്ച് റഷീദ്
തിരൂരങ്ങാടി – പി എം എ സമീർ
കൊണ്ടോട്ടി – അഷ്റഫ് അലി
മങ്കട – മഞ്ഞളാംകുഴി അലി
കാസർകോട് – കല്ലട്ര മാഹിൻ ഹാജി
അഴീക്കോട് – കരീം ചേലേരി
കളമശ്ശേരി. അബ്ദുൾ ഗഫൂർ
മണ്ണാർക്കാട് – എൻ ഷംസുദ്ദീൻ
തിരൂർ – കുറുക്കോളി മൊയ്തീൻ
കുന്നമംഗലം – എം എ റസാഖ്
വള്ളിക്കുന്ന് – ടി വി ഇബ്രാഹിം

